ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികളായി.

ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികളായി.

238
0
SHARE

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനെയും സെക്രട്ടറിയായി എ എ റഹിമിനെയും തിരഞ്ഞെടുത്തു. എസ് കെ സജീഷാണ് ട്രഷറര്‍. മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ്‌കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കോഴിക്കോട്ട് നടക്കുന്ന പതിനാലാമത് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി ജെ സജിത്ത്, പി കെ മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്‍, സജേഷ് ശശി, എസ് ആര്‍ അരുണ്‍ ബാബു, കെ പി പ്രമോഷ്, കെ ഷാജര്‍, ജെ എസ് ഷിജുഖാന്‍, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോര്‍ഡ് അംഗവുമാണ്. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കേരളാ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എസ് കെ സജീഷ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിപിഎം പേരാമ്പ്ര എരിയാ കമ്മിറ്റി അംഗവുമാണ്.

NO COMMENTS

LEAVE A REPLY