ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്.

ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്.

110
0
SHARE

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകൾ സർവ്വീസ് നടത്തുക. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം മാറും. കെഎസ്ആർടിസിയുടെ എ സി ലോ ഫ്ലോർ ബസിന്റെ അതെ ടിക്കറ്റ് നിരക്കാണ് ഇലക്ട്രിക് ബസുകൾക്കും. ബസുകൾ ചാർജ് ചെയ്യാൻ നിലയ്ക്കലിൽ ചാർജിംഗ് സ്റ്റേഷനുകളും തയാറായി. ഒരേസമയം അഞ്ച് ബസുകൾ ചാർജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങിൽ 300 കിലോമീറ്റർ ഓടും.

NO COMMENTS

LEAVE A REPLY