എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി.

എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി.

158
0
SHARE

കണ്ണൂർ: എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽകരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻഡ് പ്രൊഫസറായി നൽകിയ നിയമനമാണ് റദ്ദാക്കിയത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം. പി. ബിന്ദുവിന്റെ ഹർജിയിലാണ് നിയമനം റദ്ദാക്കിക്കൊണ്ട് കോടതി വിധി പറഞ്ഞത്. ഒന്നാം റാങ്ക് നേടിയ തന്നെ തഴഞ്ഞുകൊണ്ടാണ് രണ്ടാം റാങ്കുകാരിയായ ഷഹല ഷംസീറിന് നിയമനം നൽകിയതെന്നായിരുന്നു ഹർജിയിൽ ബിന്ദു ആരോപിച്ചിരുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നിയമനം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY