തൃപ്തി ദേശായിക്ക് തിരികെ പോവുകയെ നിവൃത്തിയുള്ളൂ, ഒരോ നിമിഷം കഴിയുന്തോറും പ്രതിഷേധകര്‍ ഒഴുകിയെത്തുന്നു, ശരണംവിളിയില്‍ മുങ്ങി...

തൃപ്തി ദേശായിക്ക് തിരികെ പോവുകയെ നിവൃത്തിയുള്ളൂ, ഒരോ നിമിഷം കഴിയുന്തോറും പ്രതിഷേധകര്‍ ഒഴുകിയെത്തുന്നു, ശരണംവിളിയില്‍ മുങ്ങി വിമാനത്താവളം.

204
0
SHARE

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്ക് പോകാൻ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാൻ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവർമാർ യാത്രയ്ക്ക് തയ്യാറാകാത്തത്. പുലർച്ചെ അഞ്ചു മണിയോടെ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്.എന്ത് വന്നാലും ശബരിലയിൽ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും പോലീസ് നിർദേശിക്കുന്ന സ്ഥലത്ത് താമസിക്കാൻ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY