ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി.

ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി.

1292
0
SHARE

കൊച്ചി: ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിർദേശം. ശബരിമലയിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നടപടികൾ സുതാര്യമെങ്കിൽ എന്തിനാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും കോടതി ചോദിച്ചു. മാധ്യമങ്ങൾക്ക് പോലീസിന്റെ നിയന്ത്രണമില്ലെന്നും പോലീസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടപ്പോൾ കുറച്ച് സമയത്തേക്ക് മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പോലീസ് കോടതിയിൽ മറുപടി നൽകി. ഇപ്പോൾ ആർക്കും നിയമന്ത്രണമില്ലെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY