കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാൻ : മുകേഷ്.

കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാൻ : മുകേഷ്.

1386
0
SHARE

കൊല്ലം: തന്നെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി വെറും തമാശ മാത്രമാണെന്ന് നടനും കൊല്ലം എം. എല്‍. എയുമായ മുകേഷ്. കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനാണെന്നും നാല് മാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്തു പോയാലേ അംഗത്വം തരു എന്നു പറഞ്ഞ് മടക്കി അയച്ചുവെന്നും മുകേഷ് പറഞ്ഞു. പരാതിയെ തമാശയായി മാത്രമേ കാണു അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല. മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി.നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിക്കുമോ എന്നും മുകേഷ് ചേദിച്ചു. തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY