സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

989
0
SHARE

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ
രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് ശരാശി പോളിംഗാണെങ്കിൽ പത്തനംതിട്ടയിലും ഇടുക്കിയിലും പ്രതികൂല കാലാവസ്ഥ വോട്ടിംഗിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത് ആലപ്പുഴയിൽ മികച്ച പോളിംഗാണ്.

NO COMMENTS

LEAVE A REPLY