മഴക്കെടുതിയും കടലാക്രമണവും നേരിടാന്‍ വിപുലമായ സംവിധാനം; ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.

മഴക്കെടുതിയും കടലാക്രമണവും നേരിടാന്‍ വിപുലമായ സംവിധാനം; ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.

979
0
SHARE

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുളള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു.. മെയ് 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്14 ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ രണ്ടും ചേര്‍ത്തല താലൂക്കില്‍ രണ്ടും വീതം നാലു ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 149 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വലിയതുറയിലും അടിമലത്തുറയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇവിടെ 24 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പൊഴിമുറിക്കല്‍ ആവശ്യമായിവരുന്ന ഘട്ടങ്ങളില്‍ ജലസേചന വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നേവി, കോസ്റ്റ്ഗാഡ്, ആര്‍മി, ഐ.ടി.ബി.പി, എയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവയുടെ സഹായവും ലഭ്യമാക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്ക നമ്പര്‍ 0471 -2331639 എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ സമ്പര്‍ക്ക നമ്പര്‍ ചുവടെ തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700

NO COMMENTS

LEAVE A REPLY