കണ്ണൂർ സിറ്റി കൊലപാതകം; എസ്. ഡി.പി.ഐ, മുസ്ലിം ലീഗ് സംഘർഷമാക്കാൻ ശ്രമിക്കുന്ന ഗൂഢലക്ഷത്തെ തിരിച്ചറിയണം :...

കണ്ണൂർ സിറ്റി കൊലപാതകം; എസ്. ഡി.പി.ഐ, മുസ്ലിം ലീഗ് സംഘർഷമാക്കാൻ ശ്രമിക്കുന്ന ഗൂഢലക്ഷത്തെ തിരിച്ചറിയണം : യൂത്ത് ലീഗ്.

3091
0
SHARE

കണ്ണൂർ : കണ്ണൂർ സിറ്റിയിൽ കൊലചെയ്യപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ പൂവളപ്പിൽ ഫാറൂഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കാണുന്ന ഗൂഢലക്ഷത്തെ തിരിച്ചറിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി താഹിർ.  കൊലപാതകവുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്നും, ഈ കൊലപാതകം എസ്. ഡി.പി.ഐ, മുസ്ലിം ലീഗ് സംഘർഷമായി മാറ്റാൻ ചില തത്പര്യകക്ഷികൾ ശ്രമിക്കുന്നത് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇയാൾ നേരിയ തോതിൽ മാനസിക വൈകല്യമുള്ള ആളാണെന്നും, മയക്കുമരുന്ന് മാഫിയ ബന്ധമുള്ള ആളാണെന്നും പോലീസ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ലീഗുമായി ഇതുവരെ ഒരു പ്രവർത്തനം നടത്താനോ ഒരു ശാഖാ യോഗത്തിനോ പങ്കെടുത്ത ഒരു ബന്ധമോ മുൻ എസ്.ഡി.പി.ഐ പ്രവർത്തകനായ പ്രതിക്കില്ലെന്നും, കെ.പി താഹിർ ‘മലയാളമാധ്യമ’ത്തോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY