മലപ്പുറത്ത് എസ്.ഐയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം

മലപ്പുറത്ത് എസ്.ഐയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം

353
0
SHARE

മലപ്പുറം: തേഞ്ഞിപ്പാലത്ത് വാഹന പരിശോധനക്കിടെ തേഞ്ഞിപ്പാലം എസ്‌.ഐ എം. അഭിലാഷിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന തേഞ്ഞിപ്പാലം എസ്‌ഐ എം. അഭിലാഷിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊലീസ് തടഞ്ഞുനിര്‍ത്തിയ തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാര്‍ പരിശോധിക്കുന്നതിനിടെ ഒരു ബാഗില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തുകയും തുടർന്ന് ചോദ്യം ചെയ്യുന്നതിനിടയില്‍ എസ്.ഐയെ കാറിലേയ്ക്ക് ബലമായി വലിച്ചുകയറ്റി കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പൊലീസുകാര്‍ എത്തി എസ്.ഐയെ രക്ഷപ്പെടുത്തുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY