ലുലു ഗ്രൂപ്പ് അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി.

ലുലു ഗ്രൂപ്പ് അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി.

9304
0
SHARE

ന്യൂജഴ്‌സി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി. ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ഭക്ഷ്യ സംസ്‌കരണ – ലോജിസ്റ്റിക് കേന്ദ്രം ‘വൈ ഇന്റര്‍നാഷണല്‍ യു.എസ്’ എന്ന പേരില്‍ ന്യൂജഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂജേഴ്‌സി ബെര്‍ജന്‍ കൗണ്ടിയിലെ ലിന്‍ഡസ്റ്റ് മേയര്‍ റോബര്‍ട്ട് ജിയാന്‍ ജെറുസോയും എഡ്ജ് വാട്ടര്‍ മേയര്‍ മൈക്കല്‍ മക് പാര്‍ട്ട് ലാന്‍ഡും ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്.
രണ്ട് കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപവുമായാണ് ലുലു ഗ്രൂപ്പ് അമേരിക്കയിലെ ആദ്യ സംരംഭം സജ്ജീകരിച്ചത്. അമേരിക്കയിലെ ഭക്ഷ്യ, ഭക്ഷ്യേതര ഫ്രോസണ്‍ ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് ഗള്‍ഫ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. മികച്ച ഗുണനിലവാരമുള്ള ‘മെയ്ഡ് ഇന്‍ യു.എസ്.എ.ഉത്പന്നങ്ങള്‍ സംഭരിക്കുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഡേറ്റ് കോഡിങ്, അറബിക് ലേബലുകള്‍, ഭക്ഷ്യ സംസ്‌കരണം മുതലായവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പുതിയ കേന്ദ്രത്തില്‍ ചെയ്യുക.
അമേരിക്കയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിലൂടെ ഗുണനിലവാരമുള്ള കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി പറഞ്ഞു.

NO COMMENTS

LEAVE A REPLY