യു.എ.ഇ ദേശീയദിനാഘോഷം; ദുബൈ കെ.എം.സി.സി സമാപന സമ്മേളനം നാളെ.

യു.എ.ഇ ദേശീയദിനാഘോഷം; ദുബൈ കെ.എം.സി.സി സമാപന സമ്മേളനം നാളെ.

9081
0
SHARE

ദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ദേശീയദിനാഘോഷ പരിപാടികള്‍ക്ക് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പരിസമാപ്തി കുറിക്കും. ദേശീയദിനാഘോഷ സമാപനദിന പരിപാടിയോടാനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട്‌ പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി തുടങ്ങിയവർ അറിയിച്ചു. ഒരു മാസക്കാലമായി നടന്നു വരുന്ന ആഘോഷ പരിപാടികള്‍ പ്രവാസി മലയാളി കള്‍ക്കിടയിലും അറബ് സമൂഹത്തിന്നിടയിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 ന് ഡോ. രജിത്കുമാറിന്‍റെ റിയാലിറ്റി ഷോ, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു കൊണ്ട് ദുബൈ കെ.എം.സി.സി ദേശീയ ദിനഘോഷത്തിനു തുടക്കം കുറിച്ചത്. കലാ സാഹിത്യ മത്സരങ്ങളും, കയികമത്സരങ്ങളും ഫുട്ബോള്‍ ടൂര്‍ന്നമെന്‍റുo ഉള്‍പ്പെടെ വിവിധ മത്സര പരിപടികളും ഇതിന്‍റെ ഭാഗമായി നടന്നിരുന്നു. ദുബൈ പോലീസിന്റെ ദേശീയ ദിന പരേഡുകളിലും ഇത്തവണയും കെ.എം.സി.സി നാടന്‍ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പങ്കെടുത്തിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടി സമാപിക്കും. മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:എം.കെ മുനീര്‍ എം.എല്‍.എ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അടക്കം വിവിധ അറബ് –നയതന്ത്ര പ്രതിനിധികളും സമൂഹ്യ-സാംസ്‌കാരിക-വ്യാവസായ പ്രമുഖരും സംബധിക്കും.തുടർന്ന് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്. ആദില്‍ അത്തു, യുമ്ന അജിന്‍ (ഇന്ത്യന്‍ ഐഡിയല്‍ സോണി ടി.വി), മില്‍ഹാജ് (പട്ടുറുമാല്‍), മുഹമ്മദ്‌ നസീബ് (കുട്ടികുപ്പായം), അബ്ദുല്‍ ഹഖ് (റാഫി ഫെയിം), ശ്രീകുട്ടന്‍ ഹരിശ്രീ, കലാഭവന്‍ ഹമീദ്, ബൈജു എന്നിവര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റും കോമഡിഷോയും അസ്മിന്‍ മുഹമ്മദിന്‍റെ വയലിന്‍ വായനയും ഉണ്ടാകും. സാമുഹ്യ സാംസ്‌കാരിക രംഗത്ത്‌ മികച്ച സേവനം കാഴ്ച വെച്ചവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളായ യംഗ് ബിസിനസ്സ് പേഴ്സനാലിറ്റി അവാര്‍ഡ് മുഹമ്മദ്‌ ഫാദില്‍(ഗോള്‍ഡ്‌ ഫ്രൂട്ട് എം.ഡി), ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ്‌ മുഹമ്മദ്‌ സാജിദ് പാറക്കല്‍ (എം.ഡി ആരോമ റെന്റ്റ് എ കാര്‍) എന്നിവരും, ഹ്യുമണ്‍ വെല്‍ഫയര്‍ അവാര്‍ഡ്‌ സി.പി അബ്ദുസ്സമദ്‌ എന്ന ബാബു തിരുനാവായക്കും (അല്‍ കസര്‍ ഗ്രൂപ്പ് എം.ഡി), ബെസ്റ്റ് സി.എസ്.ആര്‍ അവാര്‍ഡ് തീമ ഗ്രൂപ്പിനും, മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ്‌ ശഹുല്‍ ഹമീദ് പാണക്കാടും (എം.ഡി ടെക്സാസ്) അര്‍ഹരായി. ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്ക്കാരത്തിന് എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍),ഫിറോസ്‌ ഖാന്‍(ഗള്‍ഫ് മാധ്യമം)ധന്യലക്ഷ്മി(ഗോള്‍ഡ്‌ എഫ്.എം) എന്നിവരും അര്‍ഹരായി. പ്രത്യേക ക്ഷണിതാക്കളായ ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), പി.എ നൗഷാദ്(ടീച്ചേഴ്സ് അവാര്‍ഡ്), ആയിഷ അബൂബക്കര്‍ (ക്യാബ്രിഡജ് വേള്‍ഡ്ചാമ്പ്യന്‍-ഗണിത ശാസ്ത്രം), പവാസ് ഇസ്മയില്‍ (ഡോക്യുമെന്‍ററി അവാര്‍ഡ്‌ സി.ഡി.എ) എന്നിവര്‍ക്ക് മൊമന്റോ സമര്‍പ്പിക്കും. ഒഡീഷ്യ സംഭവങ്ങളുടെ പാശ്ചാ തലത്തില്‍ ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച ആംബുലന്‍സിന്‍റെ രേഖാ കൈമാറ്റവും, അല്‍ അബീര്‍ ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി കേരള സര്‍ക്കാറിന്‍റെ സാമുഹ്യ വകുപ്പിന്‍റെ പുനരധിവാസ പദ്ധതികളിലേക്കുള്ള വിഹിതം ഏല്‍പ്പിക്കല്‍ ചടങ്ങും, മൈ ഫ്യൂച്ചര്‍ വിംഗിന്റെ ഭാഗമായി അര്‍ഹതപെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പതിനാറ് ലാപ്ടോപ് എന്‍.ഐ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെ ഏൽപ്പിക്കുന്ന ചടങ്ങും നടക്കുന്നതാണ്.

NO COMMENTS

LEAVE A REPLY