ജയലളിതയുടെ അന്ത്യത്തോടെ തമിഴ്നാട്ടിൽ മറ്റൊരു യുഗം അവസാനിക്കുന്നു.

ജയലളിതയുടെ അന്ത്യത്തോടെ തമിഴ്നാട്ടിൽ മറ്റൊരു യുഗം അവസാനിക്കുന്നു.

മഹമൂദ് മാട്ടൂൽ

2374
0
SHARE

മഹമൂദ് മാട്ടൂൽ
ജയലളിതയുടെ അന്ത്യത്തോടെ തമിഴ്നാട്ടിൽ മറ്റൊരു യുഗം അവസാനിക്കുന്നു.
തമിഴ് മക്കൾക്ക് അടുപ്പും അരക്കല്ലും നൽകി അവരുടെ അമ്മയായി വാഴാൻ ജയലളിതക്കു കഴിഞ്ഞു. തന്റെ മക്കൾക്ക് ആവശ്യമായത് വെള്ളമായാലും, തീവണ്ടിയായാലും തുറമുഖമായാലും അത് അധികൃതരിൽനിന്നു കണക്കു പറഞ്ഞു വാങ്ങാനും അത് എങ്ങിനെയും നേടിയെടുക്കാൻ അവർ കാണിച്ച താത്പര്യം ഏതൊരു വിടുവായൻ ഭരണാധികാരിക്കും മാതൃകയാണ്. വിശക്കുന്നവരുടെ ദാഹവും പൈതാഹവും മാറ്റാൻ ‘അമ്മ ഹോട്ടലും ‘ അമ്മ വെള്ളവും വില കുറച്ചു നൽകി. നാലു രൂപയ്ക്ക് നാല് ഇഡ്ഡലിയും സാമ്പാറുമടക്കമുള്ള പ്രാതൽ. മൂന്നു രൂപയ്ക്ക് തൈരു ചേർത്ത ചോറ്. പത്ത് രൂപയ്ക്കു നല്ല വെജിറ്റേറിയൻ ഊണ്. ആറു രൂപയ്ക്ക് രാത്രിഭക്ഷണം. അഞ്ചു രൂപയ്ക്ക് കുപ്പിവെള്ളം അഞ്ഞൂറ് രൂപ കൊടുത്താൽ ഒരു കുടുംബത്തിനു വേണ്ടുന്നതെല്ലാം റേഷനായി നൽകി. വിശക്കുന്നവർക്ക് ദൈവമാണ് അപ്പമെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. മുമ്പ് വൃത്തിഹീനമായിരുന്ന ചേരികൾ ഒരു പരിധിവരെ ഇല്ലായ്മ ചെയ്തു. അധ്വാനിക്കുന്ന തമിഴ് മക്കൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിലൂടെ കേരളത്തിൽ ഒരു കാലത്തു നിറ സാന്നിധ്യമായിരുന്ന തമിഴരെ ഇപ്പോൾ മഷിയിട്ടു പരതിയാലും കാണാത്ത അവസ്ഥ. അവർക്കെല്ലാം ജോലിയും ജോലിചെയ്യാനുള്ള സാഹചര്യവും ഒരുക്കി എന്നത് ചെറിയ കാര്യമല്ല.
എന്നാൽ സ്വന്തം പാർട്ടിയിലെ പ്രായം കൂടിയ നേതാക്കൾ പോലും കാലിൽ വീണു തങ്ങളുടെ യജമാനത്തിയോട് ആദരം കാണികണമെന്ന ഒരു സാഡിസ്റ്റ് മനസ്സിന്റെ ഉടമയായിരുന്നില്ലേ സത്യത്തിൽ പകയുടെ പ്രതിരൂപമായ ഈ പഴയ സിനിമാ നായിക. അതോ അധികാരത്തിനു വേണ്ടി ആരുടേയും കാലു പിടിക്കാൻ മാത്രമല്ല കാലു നക്കാനും തയ്യാറാവുന്ന ഈ മീശയും വെച്ച് നടക്കുന്ന തനി കോന്തന്മാരാണ് തനിക്കു ചുറ്റുമുള്ള പുരുഷ കേസരികൾ എന്ന് മാലാഖരോട് പറയാതെ പറയുകയായിരുന്നോ ജയലളിത ചെയ്തത് ?. ഏകാധിപതിയുടെ സ്ത്രീ രൂപമായിരുന്നു ജയലളിത പിൻഗാമിയെപ്പോലും വളർത്തി കൊണ്ടു വന്നില്ല . താൻ ഇരുന്ന കസേരയിൽ തന്റെ ജീവിതകാലത്തു ഒരുത്തനും ഇരിക്കാൻ കഴിയില്ലെന്നും , സംസ്ഥാനം ഭരിക്കാൻ മുഖ്യമന്ത്രി കസേരയിൽ തന്റെ ഒരു ചിത്രം മാത്രം മതിയെന്നു തെളിയിച്ച പുരൈച്ചി തലവർ.
അഴിമതിയുടെ സ്ഥിരമായ അരസാംകനായികയായി വിലസുമ്പോഴും , തമിഴ് മനസ്സിന് അമ്മയായി ചിരപ്രതിഷ്ട നേടാൻ അവര്ക്ക് കഴിഞ്ഞതെങ്ങിനെയെന്നത് ചരിത്ര വിദ്യാർത്ഥികൾ പഠന വിധേയമാക്കേണ്ടതാണ്. കുടുംബ വാഴ്ചക്കാരായ പ്രതിപക്ഷത്തിരിക്കുന്നവർ തന്നെക്കാൾ വലിയ അഴിമതിക്കാരാണെന്നെന്നു തെളിയിച്ചതു മറ്റൊരു കാരണമാവാം. വർഗീയ ഫാസിസ്റ്റ് പാർട്ടിയുടെ വളർച്ച തടഞ്ഞത് ഒരു പരിധിവരെ തമിഴ് ദേശീയതയുടെ ഭാഗമാണെങ്കിലും ജയലളിത യുഗത്തിന്റെ സമാപ്തി തമിഴകത്തിലെ അവരുടെ മുന്നേറ്റത്തിന് വഴിയൊരുക്കും എന്ന കാര്യത്തിൽ സംശയമില്ല.

NO COMMENTS

LEAVE A REPLY