കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ സുനാമി.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ സുനാമി.

731
0
SHARE

മഹമൂദ് മാട്ടൂൽ
കനത്ത മഴയെ തുടർന്ന് ആന്തമാനിൽ കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് ചോദിച്ചാൽ സുരക്ഷിതരാണ്. ഇക്കാര്യത്തിൽ ആരും പരിഭ്രാന്തരാകേണ്ടതില്ല, ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാലുടൻ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇതിനായി നാവികസേന കപ്പലുകൾ പോർട്ട് ബ്ലെയറിൽ സജ്ജമായിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

കേരള രാഷ്ട്രീയത്തിൽ മറ്റൊരു കനത്ത മഴയും ഉരുൾപൊട്ടലും നടന്നിരിക്കുന്നു . പഴയ താപ്പാനകളെ മുഴുവൻ ഒഴിവാക്കി കേരളത്തിലെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് കാലങ്ങളായി ആവശ്യപ്പെടുന്ന യുവാക്കളായ പുതുമുഖങ്ങളെ നിയമിതരായിരിക്കുന്നു. കോൺഗ്രസ്സിലെ ഒരു രാഷ്ട്രീയ സുനാമിയെന്ന് വേണമെങ്കിൽ പറയാം. പല കടൽ കിഴവന്മാരുടെയും മോഹങ്ങൾ ഇവിടെ തകർന്നിട്ടുണ്ട്. അവരിൽ ചിലർ ഖദർ ധാരികൾ കാവി ധാരികളായേക്കാം. ഈ നടപടി ഗ്രൂപ് പ്രവർത്തണിതിനു അവസാനം വരുത്തുമോ ?, ഗ്രൂപ്പുകൾക്കു അതീതമായാണ് പട്ടിക തയ്യാറാക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുമ്പോഴും പട്ടികയിൽ ആധിപത്യം ഐ ഗ്രൂപ്പിനാണ്. ഏഴ് ഡി.സി.സി അധ്യക്ഷന്മാർ, ഐ ഗ്രൂപ്പിനെ അനുകൂലിക്കുന്നവർ
എ ഗ്രൂപ്പിൽ നിന്ന് നാലുപേർ മാത്രം. കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ അടുപ്പക്കാർ, ഗ്രൂപ്പ് കളിക്കുന്നവർ, ഗ്രൂപ്പ് കളിയുടെ തീവ്രത കുറയുമെങ്കിലും ഗ്രൂപ്പ് കളിക്കുന്ന ആരും പരിഭ്രാന്തരാകേണ്ടെന്ന് എന്ന പഴയ താപ്പാനകളെ സമാധാനിപ്പിക്കാൻ ഇതെഴുതുന്നത് വരെ ഒരു ശശി തരൂർ പോലും ട്വിറ്ററില് കുറിക്കാൻ മുന്നോട്ട് വന്നിട്ടില്ല. ഇപ്പോൾ പലരും പത്തി മടക്കുമെങ്കിലും വരും ദിവസത്തിൽ പൂച്ച പുറത്തു ചാടും, അല്ലെങ്കിൽ പാർട്ടി കോൺഗ്രസ്സാകുമോ ?
ഭാരവാഹികളായവർ ഒരു തിരഞ്ഞെടുപ്പിലൂടെ രംഗത്ത് വന്നവരല്ല, പതിവ് പോലെ ഡൽഹിയിൽ നിന്ന് കൊട്ടിയിറക്ക പ്പെട്ടവരാണെങ്കിലും കഴിവും ശേഷിയുമുള്ളവരാണ് പുതിയ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് എത്തിയവർ എന്ന് തറപ്പിച്ചു പറയാൻ കഴിയും. കെ.പി.സി.സി നേതൃത്വത്തിലും പോഷക സംഘടനകളുടെ നേതൃ സ്ഥാനത്തും പ്രവർത്തിച്ചവരാണ് പലരും. ഭരണാധികാരത്തിന്റെ ശീതളചായ അധികമായി അഭിരമിച്ചവരുമല്ല . അതുകൊണ്ടു തന്നെ ഗ്രൂപ്പുകൾക്കധീതമായി ക്രിയാത്‌മകമായി പ്രവർത്തിച്ചു കൊണ്ടു ഒത്തൊരുമയോടെ മുന്നോട്ട് പോകുകയാണെകിൽ കോൺഗ്രസ്സിന് ഒരു പുതിയ മുഖം നൽകാൻ ഈ നേതാക്കൾക്കു കഴിയും . കോൺഗ്രസ്സിന്റെ പുതു പിറവി ഇവരുടെ കയ്യിലാണ്. ഡൽഹിയിലെ ചില താപ്പാനകളുടെ കണ്ണുരുട്ടൽ കണ്ടാൽ മൂത്രമൊഴിക്കുന്നവരാരും ഇതിലില്ലെന്നതാണ് മറ്റൊരു പ്രത്യേകത .
പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു കൊണ്ട് ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുവാൻ മൂത്ത കോൺഗ്രസ്സുകാർ ഇവരെ അനുവദിക്കണം. അതിനു വഴിമുടക്കുന്നവരെ നിലക്ക് നിർത്തി മുന്നോട്ടു പോകാനുളള നട്ടെല്ല് കാണിക്കാൻ പുതിയ ഭാരവാഹികൾക്കു സാധിക്കുമോ? ഇതിനു അവർ തയാറാവുമോ ? ശക്തമായ പ്രവർത്തനം കാഴ്ച വെക്കുകയാണെങ്കിൽ കേരളത്തിലെ കോൺഗ്രസ്സിന് കേരളത്തിൽ ഇനിയും ഭാവിയുണ്ട്.  പുതിയ ഭാരവാഹികൾക്കു അഭിനന്ദനം.

 

 

 

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളമാധ്യമം ന്യൂസ് പോർട്ടലലിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളന പരമോ വ്യക്തിപരമോ ആയ അധിക്ഷേപങ്ങളോ അശ്ലീല പദ പ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

NO COMMENTS

LEAVE A REPLY