ജില്ലാ കേരളോത്സവം : കായിക മത്സരങ്ങള്‍ക്ക് തുടക്കം.

ജില്ലാ കേരളോത്സവം : കായിക മത്സരങ്ങള്‍ക്ക് തുടക്കം.

535
0
SHARE

പാലക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാപഞ്ചായത്തും ചേര്‍ന്നു നടത്തുന്ന ജില്ലാ കേരളോത്സവത്തിന്‍റെ കായികമത്സരങ്ങള്‍ക്ക് തുടക്കമായി. കെ.എ.പി കാംപ് ഗ്രൗണ്ടില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.എന്‍ കണ്ടമുത്തന്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ളോക്പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ഷൈജ അധ്യക്ഷയായി. മുട്ടികുളങ്ങര കെ.എ.പി ഗ്രൗണ്ട്, മുട്ടികുളങ്ങര കെ.എ.പി(രണ്ട്) ബറ്റാലിയന്‍ ഗ്രൗണ്ട്, റെയില്‍വെ ഇന്‍സ്റ്റിട്യൂട്ട്, മുണ്ടൂര്‍ യുവക്ഷേത്ര ഗ്രൗണ്ട്, നെന്മാറ ക്ഷേത്രക്കുളം, പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം, സി.ബി.കെ.എം ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കുന്ന 13 ഇന കായികമത്സരങ്ങള്‍ ഡിസംബര്‍ 20ന് അവസാനിക്കും. സമാപന സമ്മേളനം ഡിസംബര്‍ 20ന് വൈകിട്ട് നാലിന് മുട്ടികുളങ്ങര കെ.എ.പി കാംപ് ഗ്രൗണ്ടില്‍ എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY