ഡി.വൈ.എസ്.പി സദാനന്ദൻ രചിച്ച ‘കോർപറേറ്റ് ഡിസെപ്‌ഷൻ’ പുസ്തക പ്രകാശനം ബുധനാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.

ഡി.വൈ.എസ്.പി സദാനന്ദൻ രചിച്ച ‘കോർപറേറ്റ് ഡിസെപ്‌ഷൻ’ പുസ്തക പ്രകാശനം ബുധനാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.

അബൂബക്കർ പുറത്തീൽ

375
0
SHARE

കണ്ണൂർ : ഡി.വൈ.എസ്.പി പി.പി സദാനന്ദൻ രചിച്ച ‘കോർപറേറ്റ് ഡിസെപ്‌ഷൻ’ എന്ന പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പോൺസി സ്‌കീം, പിരമിഡ് സ്‌കീം, മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകം ബുധനാഴ്ച വൈകിട്ട് നാലിന് കണ്ണൂർ പോലീസ് എ.ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശനം. കണ്ണൂർ ജില്ലാ കലക്‌ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി കെ.പി ഫിലിപ്പ് ഐ.പി.എസ് സ്വാഗതവും ടി.കെ സാഗുൽ നന്ദിയും പറയും. കോറി സഞ്ജയ് ഗുരുദിൻ ഐ.പി.എസ്, ഡോ. ശ്രീനിവാസ് ഐ.പി.എസ്, പ്രൊഫ.ഡോ. ഗംഗാധരൻ, ഡോ.ടി.പി കുഞ്ഞിക്കണ്ണൻ, പ്രിൻസ് അബ്രഹാം, രത്നകുമാർ, എ.പി പ്രശാന്ത്, ഡോ. എം.ഡി ദേവസ്യ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് കേരള പോലീസ് പിങ്ക് പട്രോളിന്റെ കണ്ണൂർ ജില്ലാ ഉദ്ഘാടനവും നടക്കും.

ഡി.വൈ.എസ്.പി സദാനന്ദൻ
ഡി.വൈ.എസ്.പി സദാനന്ദൻ

NO COMMENTS

LEAVE A REPLY