നോര്‍ക്ക-റൂട്‌സ് സിഇഒ ഡോ. കെ.എന്‍ രാഘവന്‍ ചുമതലയേറ്റു.

നോര്‍ക്ക-റൂട്‌സ് സിഇഒ ഡോ. കെ.എന്‍ രാഘവന്‍ ചുമതലയേറ്റു.

314
0
SHARE

നോര്‍ക – റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ. എന്‍ രാഘവന്‍ ചുമതലയേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീഷണറായിരിക്കെയാണ് നോര്‍ക – റൂട്‌സ് നിയമനം. സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ആദ്യത്തെ വാണിജ്യ സെക്രട്ടറി ആയിരുന്നു. കൂടാതെ, കേരള സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടറായും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്രഡിറ്റേഷനുള്ള ഡോ. രാഘവന്‍ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സരങ്ങളിലും അംപയര്‍ ആയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണിക്കിള്‍’, ഇന്ത്യ – ചൈന സംഘര്‍ഷത്തെക്കുറിച്ച് ‘വിഭജനത്തിന്റെ നേര്‍ക്കാഴ്ചകള്‍’, ‘വാനിഷിംഗ് ഷാംഗ്രില’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

NO COMMENTS

LEAVE A REPLY