Blog Page 2
സംസ്ഥാനത്തെ ഗവ. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കംപാഷണേറ്റ്/പ്രയോറിറ്റി സ്ഥലംമാറ്റം 2015 ഒക്‌ടോബര്‍ 26 ലെ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ച് റവന്യു ജില്ല അടിസ്ഥാനത്തിലായിരിക്കും നടത്തുക. ഒരു ജില്ലയില്‍ ഒരു വിഷയത്തില്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ഒരു യൂണിറ്റായി കണക്കാക്കിയാണ് കംപാഷണേറ്റ്/പ്രയോറിറ്റി സ്ഥലംമാറ്റം നടത്തേണ്ടതെന്ന് ഉത്തരവ്...
തിരുവനന്തപുരം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ലൈസന്‍സ് അനുവദിച്ചത്. സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് പരിശോധനയില്‍ വ്യക്തമാകുകയും പരീക്ഷണ പറക്കലില്‍ വിമാനക്കമ്പനികള്‍ തൃപ്തിയറിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൈസന്‍സ് ലഭിച്ചത്.
കാസർകോട്: ഉപ്പളയിൽ ഹൈവേയിലൂടെ സൈക്കിളില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിക്ക് പിഴയീടാക്കി ഹൈവേ പോലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് ഹൈവേ പോലീസ് പിടികൂടി പിഴയീടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മംഗല്‍പാടി സ്‌കൂളിനടുത്ത് വെച്ച് സഞ്ചരിക്കുകയായിരുന്ന തന്നെ രാവിലെ 9.30ഓടെ ഹൈവേ പോലീസ്...
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളംകുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒൻപത് രൂപയോളം നികുതി കൂട്ടിയ ശേഷമാണ് ഒന്നര രൂപ കുറച്ചത്. ഡീസലിന് 14 രൂപയും നികുതി കൂട്ടി. കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറയ്ക്കട്ടെ അതിന് ശേഷം നികുതി കുറയ്ക്കുന്നത് ആലോചിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ധനവിലയിൽ രണ്ടരരൂപ കുറച്ചതായുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു...
തിരുവനന്തപുരം : അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പു പ്രകാരം ഒക്ടോബർ ഏഴിന് കേരളത്തിൽ അതിതീവ്ര മഴ പെയ്യും. മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന...
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലായാണ് ഇക്കാര്യം അറിയിച്ചത്. നികുതിയിനത്തില്‍ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറക്കും.സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ കൂടി തയ്യാറായാല്‍ അഞ്ച് രൂപ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
തൊടുപുഴ: പർദയിട്ട് പ്രസവവാർഡിൽ കയറിയ സീനിയർ സിവിൽ പോലീസ് ഓഫീസർ കസ്റ്റഡിയിൽ. കുളമാവ് പോലീസ് സ്റ്റേഷനിലെ നൂർ സമീറാണ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലായത്. ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തെത്തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. കൂട്ടുപ്രതിയായ കുമ്മംകല്ല് സ്വദേശി ബിലാൽ ഒളിവിലാണ്. സെപ്റ്റംബർ 28-നു രാത്രി എട്ടിന് പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ രോഗികളുടെ...
കണ്ണൂർ: വലിയന്നൂർ ഓറയിൽ കുന്നിൽ ഇറക്കത്തിൽ ബസ് നിയ്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. നാലോളം പേർക്ക് നിസാരമായി പരിക്കേറ്റത് എല്ലാതെ ആളപായം ഒന്നുമുണ്ടായില്ല. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക്‌ പോകുന്ന ഹെന്ന ബസാണ് അപകട്തിൽപെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചക്കരക്കൽ പോലിസ് സ്ഥലത്തെത്തി. ബസ് ജീവനക്കാർ അപകടം നടന്ന ഉടനെ...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താ നാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റഹ്മാന്‍ തന്റെ പ്രാര്‍ത്ഥന പങ്കുവച്ചത്.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30യോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോ ടെയായിരിക്കും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അന്ത്യം. യൂണിവേഴ്‌സിറ്റി കോളജിലേയും കലാഭവന്‍ തീയറ്ററിലേയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആയിരങ്ങളാണ് ബാലബാസ്‌ക്കറിന് ആദരാഞ്ജലി...