Blog Page 3
തോട്ടട കിഴുന്നയിൽ കെട്ടിടം തകർന്നു വീണു പോലീസുകാർക്ക് പരിക്ക്. പോലിസ് പഠന ക്യാമ്പിനിടെ യാണ് സംഭവം. 30 ലെറെ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗലൂരുവിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. 1996 മുതല്‍ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ...
സംസ്ഥാനത്തെ ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓട്ടോ–ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഓട്ടോ–ടാക്‌സി–ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ–ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു.
തൃശൂർ : ജില്ലയില്‍ പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ച്‌ പൊലിമ നഷ്‌ടപ്പെടാതെ ശിശുദിനം ആഘോഷിക്കണമെന്നു ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന സംഘാടകസമിതി യോഗത്തിലാണ്‌ കളക്‌ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇത്തവണ ഈസ്റ്റ്‌, വെസ്റ്റ്‌ ഉപജില്ലകളില്‍ നിന്നായി 1500 വിദ്യാര്‍ത്ഥികളെ മാത്രമേ ശിശുദിനറാലിയില്‍ പങ്കെടുപ്പിക്കുമെന്നു കളക്‌ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ സ്‌കൗട്ട്‌സ്‌...
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ് ഒഴിയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡിന് അദീബു കത്ത് നല്‍കി. തിങ്കളാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. മന്ത്രി...
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലി നവപ്രഭ രാജിവെച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവിന്...
തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവിൽ നേതൃത്വം നൽകുന്നത്. എന്നാൽ ഈ അന്വേഷണം മതിയാകില്ലെന്നും...

ചരമം.

ഞാങ്ങാട്ടിരി : താഴെ വട്ടൊള്ളി കോഴിത്തറക്കൽ വീട്ടിൽ ഷീബ മൻസിലിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ കുഞ്ഞി ബീവാത്തു ടീച്ചർ (89) നിര്യാതയായി. ചാവക്കാട് മണത്തല ഗവ.ഹൈസ്കൂൾ, ചെറുതുരുത്തി ഗവ.ഹൈസ്കൂൾ, തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി ഗവ.എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: പരേതനായ ബഷീർ, പരേതയായ റംല, മുനീറ (റിട്ടയേഡ് എച്ച്.എം.ഇന്ത്യൻ ഇസ്ലാഹി സ്കൂൾ, അബുദാബി), സാബിറ (റിട്ടയേഡ്...
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ സന്നിദാനത്തിന്റെ അടുത്ത് എത്തിയപ്പോള്‍ നടയടച്ചാല്‍ കോടതിയക്ഷ്യമാകില്ലേ എന്ന് ചോദിച്ച് തന്നെ വിളിച്ചത് തന്ത്രി എന്നുറപ്പില്ലെന്ന് ശ്രീധരന്‍പിള്ള. ചിലപ്പോള്‍ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആകാം, എന്നാല്‍ തന്ത്രി കണ്ഠരര് രാജീവര്‍ തന്നെയാണോ അത് എന്ന്...
കുവൈത്ത് സിറ്റി: ശക്തമായി തുടരുന്ന മഴയിൽ റോഡുകളും പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒഴുകി. വെള്ളിയാഴ്ച പകൽ ആരംഭിച്ച മഴ രാത്രിയോടെ കടുക്കുകയായിടുന്നു. രാത്രിയോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.പോലിസിന്റെ നിർദേശപ്രകാരം വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ചു യാത്രക്കാർ രക്ഷപെട്ടു. റോഡുകളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു. അതേസമയം, വെള്ളപ്പൊക്കത്തിൽ...