Blog Page 3
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30യോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോ ടെയായിരിക്കും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അന്ത്യം. യൂണിവേഴ്‌സിറ്റി കോളജിലേയും കലാഭവന്‍ തീയറ്ററിലേയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആയിരങ്ങളാണ് ബാലബാസ്‌ക്കറിന് ആദരാഞ്ജലി...
ദുബൈ: ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദുബായിയും. ലോകത്തിന്റെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളും ഇതോടൊപ്പം മാറിമാറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി യുവതി മൊഴി നല്‍കി. നാല് വര്‍ഷമായി പീഡനം...
കൊച്ചി: പ്രശസ്ത സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.65 വയസ്സായിരുന്നു 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ൽ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടൻ മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത...
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ(40) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച...
കണ്ണൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി എളയാവൂർ സി.എച്ച്.സെന്ററിന്റെ സാന്ത്വന കേന്ദ്രം ഇന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, പ്രമുഖ മത സംഘടനയായ സമസ്ത കേരള സുന്നി വിഭാഗം പ്രവർത്തകരുടെയും സ്നേഹസംഗമങ്ങളാൽ ധന്യമായി വയോജനങ്ങൾക്ക് സ്നേഹ സ്പർശവുമായി എത്തിയ സംഘടനകളുടെ വിദ്യാർത്ഥികളുടെയും സംഗമങ്ങൾ വയോജനങ്ങൾക്ക് ഒരു നവ്യാനുഭൂതി  പകരുന്നതായിരുന്നു.  എളയാവൂർ സി.എച്ച്.സെന്ററിന്റെ  സാന്ത്വന...
ദുബൈ: വാക്കുതര്‍ക്കത്തിനിടെ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു. പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് റസ്റ്റോറന്റ് മാനേജര്‍ പൂനൂര്‍ പൂക്കോട് വി.കെ അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദ് (42) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി താമസസ്ഥലത്തായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവരം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ചാണ് റഷീദും പ്രതിയായ പാകിസ്താനിയും അടക്കമുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്....
ഹൈദരാബാദ്: കാമുകിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് 27 കാരന്‍ ആത്മഹത്യ ചെയ്തു. തൊട്ടു പിന്നാലെ 19 കാരിയായ കാമുകിയും ആത്മഹത്യ ചെയ്തു. സെക്കന്ദരാബാദിലാണ് സംഭവം നടന്നത്. കെ ശിവകുമാര്‍ എന്ന ഇലക്ട്രീഷ്യനാണ് തൂങ്ങിമരിച്ചത്. ഇയാളുടെ മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ കാമുകി സി വെന്നല വിഷം കഴിച്ചു മരിക്കുകയായിരുന്നു....
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിയക്കല്‍ സഹമൈത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്. ഫ്രാങ്കോ മുളക്കലിനെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാര്‍ക്ക് അനുമതി നല്‍കി
മുംബൈ: രാജ് കപൂറിന്റെ പത്നിയും കപൂർ കുടുംബത്തിലെ മുതിർന്ന അംഗവുമായ കൃഷ്ണ കപൂർ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലംതിങ്കളാഴ്ച രാവിലെ അഞ്ച് മണിക്കാണ് മരിച്ചത്. 87 വയസ്സായിരുന്നു. കൃഷ്ണ കപൂർ മരിച്ച വിവരം മകൻ രൺധീർ കപൂർ ട്വീറ്റ് ചെയ്തിരുന്നു. 1946 ലാണ് ക്യഷ്ണ കപൂർ - രാജ് കപൂർ വിവാഹം നടന്നത്. മക്കൾ...