Blog Page 4
നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ ബസന്ത് നഗറില്‍ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. ആകാശവാണിയില്‍ നിന്നുമാണ് അവര്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത...
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്  കരിങ്കൊടി കാട്ടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂരിലാണ് രാജി ആവശ്യപ്പെട്ട്...
ന്യൂസ് റൂമുകളെ അടക്കിവാഴുന്ന അവതാരകര്‍ക്ക് ഒരു ഭീഷണിയാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ അവതാരകന്‍. കൃത്രിമബുദ്ധി (I A ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് ഇത്. ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ സോഗു.കോമുമായി സഹകരിച്ചാണ് സിന്‍ഹുവ...
✍️ അബൂബക്കർ പുറത്തീൽ. കണ്ണൂർ: കാത്തിരുന്ന മുഴുവനാളുകളെയും നിരാശയാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. നവംബർ 9 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്നാണ് അറിയിപ്പ് എങ്കിലും പലരും ഇന്ന് നിരാശയായിരുന്നു ഫലം. മുമ്പും രണ്ടുമൂന്നുതവണ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിക്കും...
✍️ അബൂബക്കർ പുറത്തീൽ. കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റാളി സ്വദേശിനി റിൻഷ (29)യെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചരക്കണ്ടി...
തെരഞ്ഞെടുപ്പ് കേസില്‍ കെ.എം.ഷാജിക്കെതിരായുണ്ടായ വിധിയെ മേല്‍കോടതികളില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷാജി. അദ്ദേഹം തികഞ്ഞ മതേതരവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് ഷാജി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. മേല്‍...
കണ്ണൂർ: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.വി നികേഷ് കുമാർ പറഞ്ഞു. കേസിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയിൽ തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. തന്റെ ന്യായങ്ങൾ...
കൊച്ചി: വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചുവെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. പരാതിക്കാരനായ എംവി നികേഷ് കുമാറിന്‌കൊടുക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പ് ചിലവായ 50000 രൂപ ഷാജി ഒരാഴ്ചക്കുള്ളില്‍ കെട്ടിവെക്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അയോഗ്യനാക്കിയ...
കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മല്‍സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തന്നെ എം.എല്‍.എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല....
✍️ അബൂബക്കർ പുറത്തീൽ. കണ്ണൂർ: വിദ്യാര്‍ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂളുകളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 12 ന് കണ്ണൂർ സിറ്റി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ലഹരിയില്‍ നിന്ന് വിമുക്തി, കൈകോര്‍ക്കുക ജീവിതത്തിനായി...