Blog Page 4
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ ഒക്‌ടോബര്‍ 2ന് രാവിലെ 8ന് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ....
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ഒക്ടോബർ രണ്ട് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി നടത്തിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ക, സ​ര്‍​വീ​സ് റ​ദ്ദാ​ക്ക​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക, ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചായിരുന്നു സമരം ആഹ്വാനം ചെയ്‌തത്‌.
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്നും സാവകാശം നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട്...
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് സ്വതന്ത്ര്യമായ തീരുമാനം എടുക്കാം. സർക്കാരിന്റെ നയം ദേവസ്വം ബോർഡിൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. അതു മാത്രമേ തനിക്ക് പറയാൻ കഴിയുകയുള്ളു. ദേവസ്വം ബോർഡിനോ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു. 832 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സുനാമി ശക്തമായ നാശം വിതച്ച സുലവേസി ദ്വീപില്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ പതിനായിരങ്ങള്‍ നരകയാതനയിലാണ്. സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം/ കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷ കാലയളവിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ...
കണ്ണൂർ: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചും വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുകയും ചെയ്ത സുപ്രീംകോടതി വിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള വിധി പ്രസ്താവിച്ച ജഡ്ജിയെ അദ്ദേഹം പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവന നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹം...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയുടെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണെന്ന് യോഗം വിലയിരുത്തി. റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഭാഗങ്ങളില്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്...
തൃശൂര്‍: തൃശൂരിലെ ഒരു ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. ബാബു എന്ന യുവാവിനെ ഹാരിഷ് എന്ന ഗുണ്ട കൂട്ടുകയായിരുന്നു. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അപലപിച്ച് ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഹര്ത്താല്‍ പിന്‍വലിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണെന്നാണ് പത്രക്കുറിപ്പ്.