Blog Page 411
കണ്ണൂർ : സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാർക്കുമുളള കണ്ണൂർ ജില്ലയിലെ സ്വീകരണ പരിപാടി നടക്കുന്നതിനാൽ ഇന്ന്‌ (ശനിയാഴ്ച) വൈകിട്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത കുരുക്കും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെത്തുന്ന ഡ്രൈവർമാരും മറ്റു യാത്രക്കാരും പോലീസുമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ്...
തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ആഴത്തില്‍ വേരോടുന്ന സാഹചര്യത്തില്‍ അത് ചെറുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഭൂരിപക്ഷ-നൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ഉചിതമായ ശ്രമങ്ങള്‍ വേണം. അസഹിഷ്ണുത വലിയ തോതില്‍ വ്യാപിക്കുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ മേഖലയിലും...
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രോം ടേം സ്പീക്കര്‍ എസ്.ശര്‍മയുടെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പിൽ 140 അംഗങ്ങളില്‍ 92 പേരുടെ പിന്തുണയോടെയാണ് ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു.
ദോഹ: അബു സംറ അതിര്‍ത്തിയ്ക്കു സമീപം ലേബര്‍ ക്യാംപിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു.കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയയില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അബു സംറയ്ക്കു സമീപം നിര്‍മിക്കുന്ന ആഡംബര ഹോട്ടല്‍ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണു ക്യാംപില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. മരിച്ചത് ഏതു...
കാസറഗോഡ് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് കേരളത്തിന്‍റെ ദുരന്തമാണ്. അഭിപ്രായ സർ‍വ്വേകളിലൊന്നിൽ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം മണ്ഡലത്തിൽ കള്ളവോട്ടിലൂടെ വിജയിച്ച ശേഷം കേരളത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ് പിണറായി വിജയനെന്നും കെ.സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: ബി.ജെ.പിയുടെ ആദ്യ എം.എൽ.എ ആയ ഒ.രാജഗോപാൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖർ നിയമസഭാമന്ദിരത്തിൽ എത്തിയിരുന്നു.
29 mins ago തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയതിനെതിരെ സംസ്ഥാന മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ ദേശീയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലി(സിഎടി)ന് ഹർജി നൽകി. മാറ്റം കേരള പൊലീസ് ചട്ടവും അഖിലേന്ത്യാ ചട്ടവും ലംഘിച്ചാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ട്രൈബ്യൂണൽ ചൊവ്വാഴ്ച പരിഗണിക്കും.
കണ്ണൂർ : മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന് അർഹത നേടിയ കണ്ണൂർ പുറത്തീൽ സ്വദേശിയായ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് മുനവറിനെ അനുമോദിക്കാൻ എം. പി അടക്കമുള്ള സിപിഎം നേതാക്കൾ വീട്ടിലെത്തി. കണ്ണൂർ എം. പി പി. കെ ശ്രീമതി ടീച്ചര്‍, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, കണ്ണൂർ ജില്ലാ...
തിരുവനന്തപുരം / കൊച്ചി : പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. ഉദ്ദേശം അഞ്ച് അടി ഏഴ് ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോട് കൂടിയ ആളിന്റെ രേഖാചിത്രം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതുമായി സാമ്യമുള്ള ആളെ...
തലശേരി: ഐഡിബിഐ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. തലശേരി പുന്നോൽ സ്വദേശി വിൽന വിനോദ്(25) ആണ് മരിച്ചത്.സെക്യൂരിറ്റി ജീവനക്കാരൻ ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ തോക്കിൽ നിന്നും അബ്ബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് സൂചന. തോക്ക് വൃത്തിയാക്കുന്നതിനിടെ അബ്ബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നെന്നാണ് ഹരീന്ദ്രൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.