Blog Page 426
പത്തനംതിട്ട: ആറന്മുള മണ്ഡത്തിലെ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചെന്ന് ആരോപണം. പത്തനംതിട്ട വാണിജ്യ നികുതി ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് പേപ്പറുകൾ പൊട്ടിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ ജില്ലാ സെക്രട്ടറി ബാലറ്റ് പേപ്പറുകളിൽ യുഡിഎഫ് സ്ഥാനാർഥി കെ.ശിവദാസൻ നായർക്ക് വോട്ടുരേഖപ്പെടുത്തിയെന്നു എൽഡിഎഫ് ആരോപിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡൽഹി മെട്രോയുടെ പുതിയ വഴിത്തിരിവാകുന്ന പരീക്ഷണ ഓട്ടം നടത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്നാണ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്.ഡൽഹിയിൽ മുകുന്ദ്‌പൂർ ഡിപ്പോ മുതൽ മജിൽസ് പാർക്ക് വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ തീവണ്ടിയോടിയെത്തിയത്....
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുളള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു.. മെയ് 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്14 ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
കണ്ണൂർ: പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് സി.പി.എം വ്യാപകമായി കളളവോട്ടു ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷനും, ജില്ലാ വരണാധികാരിയ്ക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. അഡ്വ. ടി.പി ഹരീന്ദ്രനാണ് പരാതി സമർപ്പിച്ചത്. തെളിവായി ഒരാൾ ഒന്നിൽ കൂടുതൽ ബൂത്തുകളിൽ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും യു.ഡി.എഫ് ഹാജരാക്കി....
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി.സുധാകരന്‍ എത്തിനോക്കിയെന്ന യു.ഡി.എഫിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ദിവസം വി.എസ്. ആലപ്പുഴയിലെ പറവൂര്‍ ഗവ.ഹൈസ്‌കൂള്‍ വോട്ട് ചെയ്യുമ്പോള്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുധാകന്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് ഒളിഞ്ഞു നോക്കിയെന്നതാണ്...
കണ്ണൂർ: എടക്കാട്‌ പോലീസ്‌ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമ സംഭവത്തിൽ പോലീസ്‌ ഏകപക്ഷീയമായി പെരുമാറുന്നത്‌ അവസാനിപ്പിക്കണമെന്ന് എസ്‌.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ലീഗിന്റെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിനു വഴങ്ങി ഏകപക്ഷീയമായി എസ്‌.ഡി.പി.ഐ പ്രവർത്തകരെ പോലീസ്‌ കള്ളക്കേസിൽ കുടുക്കുകയാണെന്നും, അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികളെ തൃപ്തിപ്പെടുത്തുകയാണ് പോലീസ്‌ ചെയ്യുന്നതെന്നും എസ്‌.ഡി.പി.ഐ ആരോപിച്ചു. എസ്‌.ഡി.പി.ഐ പ്രവർത്തകരുടെ വീടാക്രമിച്ചതും പാർട്ടി...
ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഗ്ലോബൽ ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം നടത്തിയ പരിശോധനയിൽ ഇയോണിനേയും സ്‌കോർപിയോയും കൂടാതെ റിനോൾട്ട് ക്വിഡ്, മാരുതിയുടെ സെലേറിയോ, ഇക്കോ എന്നിവ അപകട പരിശോധനയിൽ പരാജയപ്പെട്ടു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണം. ക്രാഷ് ടെസ്‌റ്റിൽ പങ്കെടുത്ത കാറുകളിൽ എയർ ബാഗുകളടക്കം ഒരു കാർ പാലിക്കേണ്ട കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ...
കോഴിക്കോട്: നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ. 2012ൽ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൈഗാൾ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
കണ്ണൂര്‍:കണ്ണൂർ വിമാനത്താവളം ഭൂമി ഇടപാടില്‍ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും വിമാനത്താവള നിർമാണത്തിന്റെ ചുമതല വഹിച്ച മന്ത്രി കെ. ബാബുവിനെതിരെയും അന്വേഷണം നടത്തണമെന്ന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജൂണ്‍ 17നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
പാലക്കാട്: വോട്ടിന് പണം നൽകിയെന്ന പരാതിയെ തുടർന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വോട്ടർക്ക് പണം നൽകിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയിലാണ് പണം നൽകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു....